Posted On
date_range Updated On
date_range അസമിൽ നിർത്തിയിട്ടിരുന്ന ട്രക്കുകൾക്ക് തീവെച്ചു; അഞ്ചുമരണം
ഗുവാഹത്തി: അസമിൽ ദിമ ഹസാവോ ജില്ലയിൽ കൽക്കരി ട്രാക്ടറുകൾ അഗ്നിക്കിരയാക്കി. അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷനൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ദിയുൻമുഖ് പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ രേങ്കർബീൽ പ്രദേശത്താണ് സംഭവം. ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് വ്യാഴാഴ്ച രാത്രി അക്രമികൾ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക് ഡ്രൈവർമാർ വെടിയേറ്റ് മരിച്ചു. ട്രക്കുകൾ കത്തിച്ചതിന്‍റെ ഇടയിൽപ്പെട്ടാണ് മൂന്നുമരണം.
അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് നിരീക്ഷണം കടുപ്പിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
അക്രമികൾ തങ്ങളോട് പണം ആവശ്യപ്പെട്ടതായി ട്രക്ക് ഡ്രൈവർമാർ പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.