സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു

ജയ്പൂർ: സിലിണ്ടറിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ദമ്പതികളും മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അഞ്ചുപേരും അതിനകം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയ്പൂരിനടുത്തുള്ള വിശ്വകർമ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സിലിണ്ടറിന് തീപിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അനേഷണത്തിന് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചിച്ചു. ‘വിശ്വകർമയിലെ തീപിടിത്തത്തിൽ അഞ്ചുപേർക്ക് ജീവഹാനി സംഭവിച്ചതായ വാർത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തിയും, ആഘാതം സഹിക്കാൻ അവരുടെ കുടുംബാംഗങ്ങൾക്ക് ശക്തിയും നൽകുന്നതിനായി ദൈവത്തോട് പ്രാർഥിക്കുന്നു. പരിക്കേറ്റവർക്ക് എല്ലാ ചികിത്സ സൗകര്യവും ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്’- മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.