സട്ന: 32 കാരെൻറ വയറ്റിൽ നിന്നും മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി ആശുപത്രി ഡോക്ടർമാർക്ക് ശാസ്ത്രക്രിയയിലൂടെ ലഭിച്ചത് അഞ്ച് കിലോ വരുന്ന ഇരുമ്പ് സാധനങ്ങൾ. സട്ന ജില്ലയിലെ സോഹാവാൽ സ്വദേശിയായ മുഹമ്മദ് മഖ്സൂദിെൻറ വയറ്റിൽ നിന്നാണ് 263 ഒാളം നാണയങ്ങളും ഷേവിങ് ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ വരുന്ന ഇരുമ്പ് സാധനങ്ങൾ ലഭിച്ചത്.
കഴിഞ്ഞ നവംബർ 18നാണ് മഖ്സൂദിനെ വയറ്വേദന കാരണം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. ഡോ. പ്രിയങ്ക് ശർമയടങ്ങുന്ന സംഘം മഖ്സൂദിെൻറ എക്സ്റേ അടക്കമുള്ള മറ്റു ടെസ്റ്റുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് വയറ് വേദനക്കുള്ള കാരണം കണ്ടെത്തിയത്. 12 ഒാളം ഷേവിങ് ബ്ലേഡുകളും നാല് വലിയ ആണികളും ഒരു ഇരുമ്പ് മാലയും 263 നാണയങ്ങളും ഗ്ലാസിെൻറ കഷ്ണങ്ങളും ലഭിച്ചതായി േഡാ പ്രിയങ്ക് ശർമ പറഞ്ഞു.ആറ് മാസത്തോളം സട്നയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഖ്സൂദ്. അതിന് ശേഷമാണ് റെവായിലേക്ക് കൊണ്ടുവന്നത്.
മഖ്സൂദിെൻറ മാനസിക നില തെറ്റിയിരിക്കുകയാെണന്നും അയാൾ രഹസ്യമായാണ് ഇത്രയും സാധനങ്ങൾ വിഴുങ്ങിയിരിക്കാൻ സാധ്യതയെന്നുമാണ് ഡോ ശർമയുടെ കണക്ക് കൂട്ടൽ. ഏതായാലും മഖ്സൂദിെൻറ ആരോഗ്യ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്, മികച്ച ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അയാളെന്നും ഡോ. ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.