Posted On
date_range Updated On
date_range വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചു മരണം; നിരവധി പേരെ കാണാതായി
ഭോപ്പാൽ: വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചുപേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുണ്ട്.
മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗ്വാളിയോറിലെ ബിൽഹേട്ടി ഗ്രാമത്തിൽനിന്ന് വധുവിന്റെ സംഘത്തോടൊപ്പം ലോറിയിൽ പുറപ്പെട്ടവരാണ് അപകടത്തിൽപെട്ടത്. വാഹനം ബുഹാര ഗ്രാമത്തിൽ എത്തിയപ്പോൾ ചക്രം വഴുതി പുഴയിലേക്ക് മറിയുകയായിരുന്നു. 65കാരിയും 18 വയസ്സുകാരനും രണ്ടിനും മൂന്നിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.