സേലം കരിങ്കൽപട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽനിന്ന്​

സേലത്ത്​ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്​ ദമ്പതികളടക്കം അഞ്ചുമരണം

ചെന്നൈ: സേലത്ത്​ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്​ വീടുകൾ തകർന്ന്​ രണ്ട്​ വയോധികരും ദമ്പതികളും ഉൾപ്പെടെ അഞ്ചുമരണം. 12 പേർക്ക്​ പരിക്കേറ്റു. അഗ്​നിശമന വിഭാഗം ജീവനക്കാരൻ പത്മനാഭൻ(49), ഭാര്യ ദേവി (36), എണ്ണമ്മാൾ (89), രാജലക്ഷ്​മി (80), കാർത്തിക്​ റാം (20) എന്നിവരാണ്​ മരിച്ചത്​.

ചൊവ്വാഴ്​ച രാവിലെ ആറരയോടെ സേലം കരിങ്കൽപട്ടി പാണ്ടുരംഗൻ കോവിലിനുസമീപം താമസിക്കുന്ന ഗോപിയുടെ വീട്ടിലാണ്​ സിലിണ്ടർ പൊട്ടിത്തെറിച്ചത്​. ഗോപിയുടെ ഭാര്യാ മാതാവ്​ രാജലക്ഷ്​മി സ്​റ്റൗവിൽ തീ കൊളുത്തിയപ്പോഴായിരുന്നു​ പൊട്ടിത്തെറി.

ഒരേ കെട്ടിടത്തിലെ നാല്​ വീടുകളും തൊട്ടടുത്ത പത്മനാഭ​െൻറ കുടുംബം താമസിച്ചിരുന്ന വീടുമാണ്​​ തകർന്നത്​. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്​. പാചകവാതകം ചോർന്നതാവാം അപകടകാരണമെന്ന്​ സംശയിക്കുന്നു.

salem1,2 സേലം കരിങ്കൽപട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽനിന്ന്​)

Tags:    
News Summary - Five dead in gas cylinder blast in Salem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.