Posted On
date_range Updated On
date_range ഛത്തീസ്ഗഡ് ആശുപത്രിയിൽ തീപിടിത്തം; അഞ്ചുപേർ വെന്തുമരിച്ചു
റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അഞ്ചുമരണം. റായ്പുരിലെ രാജധാനി ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം.
കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 'സംഭവത്തിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. മറ്റു രോഗികെള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി' -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ താർകേശ്വർ പേട്ടൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.