ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയാൻ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ പരിധിയിൽ നിന്ന് മത്സ്യബന്ധന മേഖലക്ക് ഇളവ് നൽകി കേന്ദ്രം. സമുദ്ര മത്സ്യബന്ധനം, അക്വാകൾച്ചർ വ്യവ സായം, ഇവയുടെ ചരക്ക് നീക്കം തുടങ്ങിയവക്കാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച നിർദേശം നൽകി.
ജില്ല അധികാരികൾ നൽകുന്ന പെർമിറ്റുകൾ / പാസുകൾ ഉണ്ടെങ്കിൽ സാമൂഹിക അകലമടക്കം എല്ലാം നിർദേശങ്ങളും കർശനമായി പാലിച്ച് സമുദ്ര മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കാമെന്ന് കേന്ദ്രം തീരദേശ സംസ്ഥാനങ്ങളെ അറിയിക്കുകയായിരുന്നു. കൂടാതെ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.