ഗുവാഹതി റെയിൽവെ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് 

അസമിലേക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്

ന്യൂ​ഡ​ൽ​ഹി: അ​സ​മി​ലെ ആ​ദ്യ വ​ന്ദേ ഭാ​ര​ത് എ​ക്സ്‌​പ്ര​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഗു​വാ​ഹ​തി​യെ ന്യൂ ​ജ​ൽ​പാ​യ്ഗു​രി​യു​മാ​യി അ​ഞ്ചു​മ​ണി​ക്കൂ​ർ 30 മി​നി​റ്റ് സ​മ​യം കൊ​ണ്ട് ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്‌​പ്ര​സ്.

നി​ല​വി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ട്രെ​യി​ൻ അ​തേ യാ​ത്ര പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ​ര മ​ണി​ക്കൂ​റാ​ണെ​ടു​ക്കു​ന്ന​ത്.

ഗു​വാ​ഹ​തി-​ന്യൂ ജ​ൽ​പാ​യ്ഗു​രി വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ മാ​താ കാ​മാ​ഖ്യ ക്ഷേ​ത്രം, കാ​സി​രം​ഗ, മാ​ന​സ് ദേ​ശീ​യോ​ദ്യാ​നം, പോ​ബി​തോ​റ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​പോ​കാ​ൻ സൗ​ക​ര്യ​മാ​കു​മെ​ന്നും ഷി​ല്ലോ​ങ്, മേ​ഘാ​ല​യ​യി​ലെ ചി​റാ​പു​ഞ്ചി, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാ​ങ്, പാ​സി​ഘ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ യാ​ത്ര​യും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ ട്രെ​യി​നി​നു​പു​റ​മെ അ​സ​മി​ലെ ലും​ഡി​ങ്ങി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഡെ​മു, മെ​മു ഷെ​ഡും മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - First Vande Bharat Express To Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.