ഇസ്​ലാം മതവിശ്വാസി; എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു -നുസ്​റത്ത്​ ജഹാൻ

കൊൽക്കത്ത: താൻ ഇപ്പോഴും ഉറച്ച ഇസ്​ലാം മത വിശ്വാസിയാണെന്ന്​ തൃണമൂൽ കോൺഗ്രസ്​ എം.പിയും നടിയുമായ നുസ്​റത്ത് ​ ജഹാൻ. എല്ലാ മതങ്ങളെയും താൻ ബഹുമാനിക്കുന്നുണ്ടെന്ന്​ കൊൽക്കത്തയിൽ നടന്ന രഥയാത്രയിൽ പ​ങ്കെടുത്ത്​ നുസ്​റത് ത്​ പറഞ്ഞു.

വ്യവസായിയും ഹിന്ദു മത വിശ്വാസിയുമായ നിഖിൽ ജെയിനിനെയാണ്​ നുസ്​റത്ത്​ വിവാഹം കഴിച്ചത്​. ലോക്​സഭ സമ്മേളനം ആരംഭിച്ച ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് മംഗല്യസൂത്രയും​ സിന്ദുരവും അണിഞ്ഞാണ്​ അവർ പാർലമ​െൻറിലെത്തിയത്​.

നുസ്​റത്ത്​ ജഹാൻ പുതിയ ഇന്ത്യയെയാണ്​ പ്രതിനിധീകരിക്കുന്നത്​. മറ്റ്​ മതങ്ങളെ ബഹുമാനിക്കുകയും അവരുടെ ആഘോഷങ്ങളിൽ പ​ങ്കെടുക്കുകയും ചെയ്യുന്ന നുസ്​റത്തിൻെറ പ്രവർത്തി വീണ്ടും ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുമെന്ന്​ രഥയാത്ര സംഘടിപ്പിച്ച ഇസ്​കോൺ ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Firm believer of Islam, respect all religions-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.