Posted On
date_range Updated On
date_range ജസ്റ്റിസ് കുര്യൻ ജോസഫിെൻറ ഒൗദ്യോഗിക വസതിയിൽ അഗ്നിബാധ
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിെൻറ ഒൗദ്യോഗിക വസതിയിൽ അഗ്നിബാധ. തുഗ്ലക്ക് റോഡിലെ വസതിയിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി 25 മിനിറ്റിനകം തീയണച്ചതായി ഡൽഹി അഗ്നിശമന സേന ഒാഫിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന പ്രാർഥനാമുറിയിലാണ് തീപിടിത്തമുണ്ടായത്. കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞ് തുണിയിൽ വീണ് തീപടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.