Posted On
date_range Updated On
date_range വിശാഖപട്ടണത്തിൽ കപ്പലിന് തീപിടിച്ചു; ഒരാളെ കാണാതായി
വിശാഖപട്ടണം: വിശാഖപട്ടണത്ത് ചെറുകപ്പലിന് തീപിടിച്ച് ഒരാളെ കടലില്‍ കാണാതായി. കോസ്റ്റല്‍ ജഗ്വാര്‍ എന്ന കപ്പ ലിനാണ് തീപിടിച്ചത്. 29 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. തീപിടിച്ചതിനെ തുടർന്ന് കപ്പലിൽ നിന്ന് കടലിലേക്ക് ചാടിയ ജീവനക്കാരിൽ ഒരാളെ കാണാതായി.
സ്‌ഫോടനത്തെ തുടര്‍ന്നാണ് കപ്പലിൽ തീപിടിച്ചത്. തിങ്കളാഴ്ച 11.30 നാണ് സംഭവം. ജീവന്‍ രക്ഷിക്കാനായി കടലിലേക്ക് ചാടിയ ജീവനക്കാരിൽ 28 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. എന്നാൽ ഒരാളെ കാണാതാവുകയായിരുന്നു.
തീരസംരക്ഷണ സേനയുടെ റാണി റാഷ്‌മോണി എന്ന കപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. തീപ്പിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.