Posted On
date_range Updated On
date_range ഹോളി സ്പെഷൽ ട്രെയിനിൽ എ.സി കോച്ചിൽ തീപിടിത്തം
പട്ന: മുംബൈ എൽ.എൽ.ടി സ്പെഷൽ ഫെയർ ഹോളി ട്രെയിനിന്റെ എ.സി കോച്ചിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി ബീഹാറിലെ കാസിരാത്ത് സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്.
ദനാപൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. തീപിടിത്തത്തെ തുടർന്ന് ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.
വെള്ളിയാഴ്ച നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ ഗോദൻ എക്സ്പ്രസിന്റെ രണ്ട് ബോഗികളിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. ഹോളിയെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് 540ഓളം അധിക ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു.
മുംബൈ, പട്ന, പ്രയാഗ് രാജ്, പുണെ, അംബാല, കത്ര, വാരാണസി എന്നിവിടങ്ങളിലേക്കാണ് അധിക ട്രെയിനുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.