ഭോപാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരിക്ക്. നിരവധി ബൈക്കുകൾ കത്തിനശിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ പച്ചോറിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറക്കുന്നതിനിടെ തീപ്പൊരി ഉണ്ടായതായും ഇതാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്നും സാരംഗ്പുർ പൊലീസ് അറിയിച്ചു. തീപിടിത്തമുണ്ടായതിന് പിന്നാലെ നിരവധി സ്ഫോടനങ്ങളുണ്ടായി. ഒരു ഡീസൽ ടാങ്കറിലേക്കും തീ പടർന്നു. അപകടത്തിൽ നിരവധി ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ചികിത്സക്കായി ഇൻഡോറിലേക്ക് മാറ്റി. അഞ്ച് പേർ ഷാജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.