ഗുജറാത്തിൽ വീണ്ടും കോവിഡ്​ കെയർ സെൻററിൽ തീ പിടുത്തം; 61 രോഗികളെ രക്ഷപ്പെടുത്തി

അഹമ്മദാബാദ്​: ഗുജറാത്തിൽ വീണ്ടും കോവിഡ്​ കെയർ സെൻററിൽ തീ പിടുത്തം. ഒരാഴ്​ചക്കിടയിൽ സംസ്ഥാനത്തെ കോവിഡ്​ ചികിത്സാ കേന്ദ്രങ്ങളിൽ തീ പിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്​. 

കഴിഞ്ഞയാഴ്​ച കോവിഡ്​ ചികിത്സാ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ 12 പേർ വെന്തു മരിച്ചിരുന്നു. അതിനിടയിലാണ്​ കോവിഡ്​ സെൻറർ ആക്കി മാറ്റിയ ഹോട്ടലിലും തീ പിടുത്തമുണ്ടായത്​. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 61 കോവിഡ്​ രോഗികളെ മറ്റൊരു ആശു​പത്രിയിലേക്ക്​ മാറ്റി. നിലവിൽ ആളാപായമൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഭാവ്​നഗറിലെ കോവിഡ് കെയർ​ സെൻററിലാണ്​ തീപിടുത്തമുണ്ടായത്​.

ഇവിടെ 68 രോഗികളാണുണ്ടായിരുന്നത്​. 61 പേരെ മ​റ്റ്​ ആ​ശുപത്രികളിലേക്ക്​ മാറ്റി. ബാക്കിയുള്ളവരെ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. തലസ്ഥാനത്ത് നിന്ന്​​ 170 കിലോമീറ്റർ ആകലെയാണ്​ സംഭവം നടന്ന സ്ഥലം.

ടി.വിയിലുണ്ടായ​ ഷോർട്​ സർക്യൂട്ടാണ്​ തീ പിടുത്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. നാട്ടുകാരും ഫയർഫോഴ്​സും ചേർന്ന്​ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്​.

Tags:    
News Summary - Fire at Gujarat Covid care centre 61 patients shifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.