Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു. താനെയിലെ ഭിവണ്ടിയിൽ സുമാരാസ് ചാമുണ്ഡ കോംപ്ലക്‌സിലെ ഫർണിച്ചർ ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല.
നാല് ഫയർഫോഴ്‌സ് വാഹനങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
പുലർച്ചെ 1.40ഓടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായതെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്ന് ഗോഡൗണുകളിലേക്ക് കൂടി തീ പടർന്നതായാണ് വിവരം.
തീ അണക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.