ഝാർഖണ്ഡിൽ 12 പോപുലർ ഫ്രണ്ട്​ നേതാക്കൾക്കെതിരെ കേസ്​

പകുർ(ഝാർഖണ്ഡ്​): ഝാർഖണ്ഡ്​ സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ടി​​​െൻറ 12 നേതാക്കൾക്കും 60 പ്രവർത്തകർക്കുമെതിരെ ദേശവിരുദ്ധപ്രവർത്തനം നടത്തിയതിന്​ പൊലീസ്​ കേസെടുത്തു. പകുർ ജില്ലയിലെ മുഫസിൽ പൊലീസ്​ സ്​റ്റേഷനിലാണ്​ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ഭീകരസംഘമായ ​െഎ.എസുമായി ബന്ധമുണ്ടെന്ന്​ കാണിച്ച്​ ഇൗമാസം 21നാണ്​ ഝാർഖണ്ഡ്​ സർക്കാർ പോപുലർ ഫ്രണ്ടി​െന നിരോധിച്ചത്​. ഇതിനുപിന്നാലെ ചന്ദ്രപാഡ ഗ്രാമത്തിലെ പോപുലർ ഫ്രണ്ട്​ ഒാഫിസ്​ റെയ്​ഡ്​ ചെയ്​ത പൊലീസ്​, സംഘടനയുടെ കൊടികൾ, ബാനറുകൾ, ലഘുലേഖകൾ, കമ്പ്യൂട്ടറുകൾ, സീഡികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. 

Tags:    
News Summary - FIR lodged against 12 PFI leaders in Jharkhand-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.