ജനങ്ങൾ കൂട്ടംകൂടി; ഛത്തീസ്ഗഡിൽ കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്

ബിലാസ്പുർ: നിരോധനാജ്ഞ ലംഘിച്ച് ജനങ്ങൾ കൂട്ടംകൂടിയ സംഭവത്തിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്. എം.എൽ. എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൗജന്യ റേഷനുവേണ്ടി എം.എൽ.എയുടെ ബിലാസ്പുരിലെ വസതിയിലാണ് ആയിരത ്തോളം പേർ തടിച്ചുകൂടിയത്.

കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങൾ കൂട്ടംകൂടിയിത് 144, 188 വകുപ്പുകളുടെയും ഐ.പി.സി 279ന്‍റെയും ലംഘനമാണെന്ന് അഡീഷനൽ എ.സി.പി ഒ.പി ശർമ പറഞ്ഞു.

സംഭവത്തിൽ വിശദീകരണവുമായി ശൈലേഷ് പാണ്ഡെ രംഗത്തെത്തി. താൻ വീട്ടിലെത്തിയപ്പോഴാണ് ജനകൂട്ടത്തെ കണ്ടത്. ഉടൻ തന്നെ ഇക്കാര്യം എ.സി.പിയെ അറിയിച്ചു. കുറേസമയത്തിന് ശേഷം ജനകൂട്ടം പിരിഞ്ഞു പോയി. ഞങ്ങൾ ജനങ്ങളെ സഹായിക്കുന്നത് എങ്ങനെ കുറ്റമാകുമെന്ന് എം.എൽ.എ ചോദിച്ചു.

ജനങ്ങളോട് വീട്ടിലേക്ക് വരാൻ താൻ പറഞ്ഞിട്ടില്ല. നിരോധനാജ്ഞയിൽ ഇളവ് വരുത്തിയപ്പോഴാണ് അവരെത്തിയത്. പൊലീസ് എന്തു കൊണ്ട് ജനകൂട്ടത്തെ തടഞ്ഞില്ല. ഇതിന് പിന്നിൽ ബി.ജെ.പിയാണ്. പൊലീസ് കേസെടുത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും ശൈലേഷ് പാണ്ഡെ ചൂണ്ടിക്കാട്ടി.

Tags:    
News Summary - FIR against Congress MLA for violating 144 in Chhattisgarh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.