ചൈനക്കെതിരെ ഏർപ്പെട്ടിരിക്കുന്നത്​ രണ്ട്​ യുദ്ധത്തിൽ; രണ്ടിലും ജയിക്കാൻ ഒരുമിച്ച്​ നിൽക്കണം

ന്യൂഡൽഹി: ഇന്ത്യ ചൈനക്കെതിരെ രണ്ട് യുദ്ധം നയിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിര്‍ത്തിയിലും ചൈനയില്‍ നിന്ന് വന്ന കോവിഡ്​ വൈറസിനുമെതിരെയാണ് യുദ്ധമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. രണ്ട് യുദ്ധങ്ങളിലും പട്ടാളക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊപ്പം രാജ്യം മുഴുവന്‍ ഒരുമിച്ചുനിൽക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

'നാം ചൈനക്കെതിരെ രണ്ട്​ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്​. ഒന്ന്​ അതിർത്തിയിലും ഒന്ന്​ ചൈനയിൽ നിന്ന്​ വന്ന വൈറസിനെതിരെയും. അതിർത്തിയിലെ യുദ്ധത്തിൽ ഞങ്ങളുടെ ധീരരായ 20 സൈനികർ പിന്നോട്ട്​ പോയില്ല. അതുകൊണ്ട്​ ഞങ്ങൾ പിന്നോട്ട്​ പോയാൽ രണ്ട്​ യുദ്ധങ്ങളിലും ജയിക്കാൻ കഴിയില്ല. രാജ്യം മുഴുവനും പട്ടാളക്കാർക്കും ഡോക്​ടർമാർക്കുമൊപ്പം അണിനിരക്കണം. ഇവിടെ പാർട്ടി വിഭാഗീയതകൾ ഇല്ല. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡല്‍ഹിയില്‍ കോവിഡ് 19 കേസുകള്‍ പടരുകയാണ്. കോവിഡ്​ ബാധിതരുടെ ചികിത്സക്കും പരിശോധനക്കും പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയാണ്​ ഡൽഹി സർക്കാർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ്​ രോഗികൾക്ക്​ ഒരു ഫോൺ വിളിയിൽ ഓക്​സിജൻ സംവിധാനം ലഭ്യമാക്കും. കൂടാതെ പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി കെജ്​രിവാൾ അറിയിച്ചു. ഡൽഹിയിൽ 59,746 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 25000 ത്തോളം പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 33,000 പേർ രോഗമുക്തി നേടി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.