ലാഹോറില്‍ 19കാരിയായ നര്‍ത്തകിയെ വെടിവെച്ചുകൊന്നു
ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ 19 വയസുകാരിയായ നര്‍ത്തകിയെ വെടിവെച്ചുകൊന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്.
തിങ്കളാഴ്ച വൈകിട്ട് ഫൈസലാബാദ് നഗരത്തിലെ ജന്ദവാല ഫടക് ഏരിയയിലുള്ള തിയറ്ററിലേക്ക് പോകുകയായിരുന്ന ആയിഷക്ക് നേരെ അജ്ഞാതൻ വെടിയുതിർക്കുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ആയിഷയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവം ദുരഭിമാന കൊലയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വിവാഹ മോചിതയായ ആയിഷക്ക് ഫൈസലാബാദില്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മുന്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുന്നതിലൂടെ കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം റാവല്‍പിണ്ടി നഗരത്തില്‍ ഒരു നര്‍ത്തകിക്ക് നേരെ ഒരാള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരു പുരുഷ ഡാന്‍സര്‍ കൊല്ലപ്പെട്ടിരുന്നു. നൃത്തം നടന്നുകൊണ്ടിരിക്കെയാണ് മദ്യപിച്ച ഒരാള്‍ മെഹക് നൂര്‍ എന്ന നര്ത്തകിക്കുനേരെ നിറയൊഴിച്ചത്. നൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സഹനര്ത്തകനായിരുന്ന നവീദ് സംഭവ സ്ഥലത്തുവെച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.