Posted On
date_range Updated On
date_range ലോക്ക് ഡൗൺ പരിശോധന: ബിഹാറിൽ വനിതയടക്കം നാല് പൊലീസുകാരെ ജനക്കൂട്ടം ആക്രമിച്ചു
ഭുവനേശ്വർ: ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് കർശനമായി താക്കീത് നൽകിയ വനിതാ പൊലീസ് കോൺസ്റ്റബിളടക്കം 4 പൊലീസുകാർക്ക് നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റു. തുടർന്ന് ഈസ്റ്റ് ചമ്പാരനിലെ 40ഓളം പേർക്കെതിരെയാണ് ലോക്ക് ഡൗൺ ലംഘിച്ചതിന് കേസെടുത്തിരിക്കുന്നത്. മോട്ടോർ സൈക്കിളിലും കാൽനടയായും പുറത്തിറങ്ങിയവർക്ക് താക്കീത് നൽകിയിതിനായിരുന്നു ആക്രമണം. അക്രമികൾ വ്യാജമദ്യ ഉണ്ടാക്കി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 14 ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇവിടെ പൊലീസ് ആക്രമിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.