ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷ വേണം; പേര് മാറ്റാനൊരുങ്ങി മുസ് ലിം ഓഫിസർ

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷ തേടി പേര് മാറ്റാനൊരുങ്ങി മധ്യപ്രദേശിലെ ഓഫിസർ . മധ്യപ്രദേശ് സർക്കാറിലെ സീനിയർ ഓഫിസറായ നിയാസ് ഖാനാണ് താൻ പേര് മാറ്റുകയാണെന്ന് ട്വീറ്റുകളിലൂടെ പ്രഖ്യാപിച്ചത ്.

ജീവനോടെ കഴിയണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുസ് ലിം സ്വത്വം മറച്ചുവെക്കേണ്ട സാഹചര്യമാണുള്ളത്. വിദ്വ േഷത്തിന്‍റെ വാളുകളിൽ നിന്നും ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ പുതിയ പേര് ഉപകരിക്കുമെന്ന് നിയാസ് ഖാൻ പറയുന്നു.

തൊപ്പിയും കുർത്തയും താടിയും ഇല്ലെങ്കിൽ തനിക്ക് പുതിയ പേര് പറഞ്ഞ് രക്ഷപ്പെടാം. പക്ഷേ, തന്‍റെ സഹോദരൻ പരമ്പരാഗത വേഷം ധരിക്കുന്നവനും താടി ഉള്ളയാളാണെന്നും അതിനാൽ അപകടത്തിലാണെന്നും അദ്ദേഹം പറയുന്നു. മുസ് ലിംകളെ രക്ഷിക്കാൻ ആരും വരില്ല. അതിനാൽ പേര് മാറ്റുകയാണ് രക്ഷയെന്നും നിയാസ് ഖാൻ പറയുന്നു.

മുസ് ലിംകളായ സിനിമാ താരങ്ങൾക്ക് പോലും അവരുടെ സിനിമ സംരക്ഷിക്കാൻ പേര് മാറ്റുകയാണ് നല്ലത്. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലും പരാജയപ്പെടുന്നതിന്‍റെ കാരണം തിരിച്ചറിയണമെന്നും നിയാസ് ഖാൻ ആവശ്യപ്പെടുന്നു.

സർക്കാർ സർവിസ് രംഗത്തെ വിവേചനം കാരണം തൊട്ടുകൂടാത്തവനായി തോന്നുന്നുവെന്ന് പറഞ്ഞതിലൂടെ കഴിഞ്ഞ ജനുവരിയിൽ നിയാസ് ഖാൻ വാർത്തകളിൽ ഇടംനടിയിരുന്നു.

Tags:    
News Summary - fear of mob violence muslim officer to change name -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.