അനുമതി ലഭിച്ച് പിറ്റേ ദിവസം ടീസ്റ്റയുടെ  സംഘടനയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്‍െറ സംഘടനയായ സി.ജെ.പിക്ക് (സെന്‍റര്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്) വിദേശ സംഭാവന നിയന്ത്രണനിയമ (എഫ്.സി.ആര്‍.എ) ലൈസന്‍സ് പുതുക്കിയ നല്‍കിയ നടപടി ഒരു ദിവസത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി കേന്ദ്രത്തില്‍നിന്ന് വാങ്ങേണ്ട സംഘടനകളുടെ വിഭാഗത്തില്‍(പി.പി)പെടുത്തിയാണ് ചൊവ്വാഴ്ച സി.ജെ.പിയുടെ ലൈസന്‍സ് പുതുക്കി നല്‍കിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം നടപടി ബുധനാഴ്ച റദ്ദാക്കുകയായിരുന്നു. 
ലൈസന്‍സ് പുതുക്കുന്നതിനുള്ള ടീസ്റ്റയുടെ അപേക്ഷ എഫ്.സി.ആര്‍.എ വിഭാഗത്തില്‍ പരിഗണിച്ചിരുന്നത് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ജി.കെ. ദ്വിവേദിയായിരുന്നു. ഇവിടെ ജോയന്‍റ് സെക്രട്ടറിയായിരുന്ന അദ്ദേഹമാണ് ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് ശിപാര്‍ശ ചെയ്തത്. എന്നാല്‍, പിന്നീട് അദ്ദേഹത്തെ വകുപ്പില്‍നിന്ന് മാറ്റി. അതേസമയം, കഴിഞ്ഞ ദിവസം സര്‍ക്കാറിന്‍െറ ഉത്തരവ് ലഭിച്ചുവെന്ന് ടീസ്റ്റയുടെ ഭര്‍ത്താവും ആക്ടിവിസ്റ്റുമായ ജാവേദ് ആനന്ദ് പറഞ്ഞു. എന്നാല്‍, അതില്‍ തങ്ങളെ പി.പി വിഭാഗത്തില്‍പെടുത്തിയതായി പറയുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വിദേശ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സി.ജെ.പിയുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. 
Tags:    
News Summary - FCRA licences of Greenpeace, Teesta Setalvad NGOs cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.