രാജ്യം നിയന്ത്രിക്കുന്ന ഫാഷിസ്റ്റുകൾ വിദ്യാർഥികളെ ഭയക്കുന്നു -രാഹുൽ

ന്യൂഡൽഹി: ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ര ാഹുൽ ഗാന്ധി. രാജ്യം നിയന്ത്രിക്കുന്ന ഫാഷിസ്റ്റുകൾ വിദ്യാർഥികളുടെ ശബ്ദത്തെ ഭയക്കുന്നുവെന്നതിന്‍റെ തെളിവാണിത െന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പി അക്രമികളുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടാവിളയാട്ടത്തിൽ വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പടെയുള്ളവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അക്രമം തടയാനെത്തിയ അധ്യാപകർക്കും മർദനമേറ്റു.

അക്രമ വിവരമറിഞ്ഞ് കാമ്പസിലെത്തിയ സാമൂഹിക ശാസ്ത്രജ്ഞനും സ്വരാജ് പാർട്ടി നേതാവുമായ യോഗേന്ദ്ര യാദവിനും അക്രമികളുടെ മർദനമേറ്റു.

Full View
Tags:    
News Summary - "Fascists In Control Of Nation": Rahul Gandhi, Opposition On JNU Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.