Posted On
date_range Updated On
date_range മെഹ്ബൂബ മുഫ്തിയുമായുള്ള സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുല്ല
ന്യൂഡൽഹി: മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്മീരിന് നൽകിയ പ്രത്യേക അധികാരങ്ങൾ തിരിച്ച് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഒരു വർഷമായി വീട്ടുതടങ്കലിലായിരുന്ന മെഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസമാണ് മോചിതയായത്. ഫാറൂഖ് അബ്ദുല്ലയും ഉമർ അബ്ദുല്ലയും മെഹ്ബൂബയെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പുതിയ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.