ന്യൂഡൽഹി: കാർഷിക മേഖലയിലെ തകർച്ചയും കർഷക പ്രശ്നവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമി അധികാർ അന്ദോളെൻറ (ബി.ബി.എ) ആഭിമുഖ്യത്തിൽ ജൂൺ 16ന് രാജ്യവ്യാപകമായി റെയിൽ, റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധ സമരം.
മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കർഷക സമരത്തിന് നേതൃത്വം നൽകുന്നത് ബി.ബി.എയാണ്. അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം ഉൽപാദന ചെലവിെൻറ 50 ശതമാനത്തിന് മുകളിൽ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, കർഷകർക്ക് സമഗ്ര വായ്പ എഴുതിത്തള്ളൽ, കന്നുകാലി വിജ്ഞാപനം പിൻവലിക്കുക, ആറ് കർഷകരുടെ കൊലപാതകത്തിന് ഉത്തരവാദിയായ മധ്യപ്രദേശ് മുഖ്യമന്ത്രി രാജിവെക്കുക, തുടങ്ങിയവയാണ് ആവശ്യം. ജൂൺ 10ന് ഡൽഹിയിൽ ചേർന്ന 62 കർഷക സംഘടനകളുടെ യോഗമാണ് പ്രതിഷേധ സമരത്തിന് രൂപംനൽകിയത്.
സമരത്തിന് മുന്നോടിയായി 14ന് പ്രകടനങ്ങൾ നടത്തുമെന്ന് നേതാക്കളായ വിജു കൃഷ്ണൻ, ശ്വേത, മധുരേഷ്, സഞ്ജീവ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.