കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾക്ക് സുപ്രീംകോടതി സ്റ്റേ; നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു

ന്യൂഡൽഹി: കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾക്ക് സുപ്രീംകോടതി സ്റ്റേ. മൂന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീ​ഫ്​ ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്​​ഡെ അധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് സ്റ്റേ ചെയ്തത്.

വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെ സുപ്രീംകോടതി രൂപീകരിച്ചു. അശോക് ഗുലാത്തി (കാർഷിക ശാസ്ത്രജ്ഞൻ), ഡോ. പ്രമോദ് കുമാർ ജോഷി (രാജ്യാന്തര നയ രൂപീകരണ വിദഗ്ധൻ), ഹർസിമ്രത് മാൻ, അനി ഗൻവന്ദ്​ (ശിവകേരി സംഘട്ടൻ, മഹാരാഷ്ട്ര) എന്നിവരാണ് സമിതി അംഗങ്ങൾ. ഡി.എം.കെ എം.പി തിരുച്ചി ശിവ, ആർ.ജെ.ഡി എം.പി മനോജ് കെ. ഝാ അടക്കമുള്ളവരുടെ ഹരജികൾ പരിഗണിച്ചാണ് കോടതി വിധി.

അതേസമയം, കാർഷിക നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ കർഷക സംഘടനകളുടെ യോഗം ഉച്ചക്ക് രണ്ടരക്ക് ചേരും.

കർഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും വിദഗ്ധ സമിതി കോടതി നടപടികളുടെ ഭാഗമാകുമെന്നും ചീ​ഫ്​ ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്​​ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിലെ യഥാർഥ ചിത്രം കോടതിക്ക് മനസിലാക്കണം. സംഘടനകളുടെ അഭിപ്രായം കേൾക്കണം. സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന ഹരജിക്കാരുടെ വാദം കേൾക്കേണ്ട. വിഷയം പ്രധാനമന്ത്രി ചർച്ച ചെയ്യണമെന്ന് സുപ്രീംകോടതിക്ക് പറയാനാവില്ല. കേസിൽ പ്രധാനമന്ത്രി കക്ഷിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമം അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാനാവില്ല. സമിതിയെ നിയോഗിക്കുന്നതിൽ നിന്ന് കോടതിയെ തടയാനാവില്ല. സമിതിക്ക് മുൻപിൽ കർഷകർക്ക് അവരുടെ വാദങ്ങൾ ഉന്നയിക്കാമെന്നും ചീ​ഫ്​ ജ​സ്​​റ്റി​സ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിവാദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റദ്ദാക്കുകയാണ് വേണ്ടതെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.

ക​ർ​ഷ​ക സ​മ​ര​വും കാ​ർ​ഷി​ക നി​യ​മ​വും കൈ​ക​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ രീ​തി​യെ സു​പ്രീം​കോ​ട​തി ഇന്നലെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചിരുന്നു. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ക്കു​മെ​ന്നും​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ചൂണ്ടിക്കാട്ടിയിരുന്നു. വി​ദ​ഗ്​​ധ സ​മി​തി ഇ​രു​പ​​ക്ഷ​ത്തെ​യും കേ​ട്ട്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ നി​യ​മം ന​ട​പ്പാ​ക്ക​രു​ത്. ര​ക്​​തം​ചി​ന്താ​തെ, ആ​ർ​ക്കും മു​റി​വേ​ൽ​ക്കാ​തെ സ​മ​രം തീ​ർ​ക്കു​ന്ന​തി​നാ​ണ്​ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്നും ഇ​തു​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും ബെ​ഞ്ച്​ കു​ട്ടി​ച്ചേ​ർ​ത്തിരുന്നു. കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ ത​ട​സ്സ​വാ​ദ​ങ്ങ​ളും ഉ​പാ​ധി​ക​ളു​മെ​ല്ലാം ത​ള്ളി​യാ​ണ്​ കോ​ട​തി​ നേ​രി​ട്ട്​ ഇ​റ​ങ്ങു​ക​യാ​ണെ​ന്ന്​ ഇന്നലെ ചീ​ഫ്​ ജ​സ്​​റ്റി​സ് വ്യ​ക്​​ത​മാ​ക്കി​യ​ത്.

കർഷക സമരം സ​ർ​ക്കാ​ർ ​കൈകാ​ര്യം ചെ​യ്​​ത​ത്​ അ​ങ്ങേ​യ​റ്റം നി​രാ​ശ​പ്പെ​ടു​ത്തി. ആ​ളു​ക​ൾ ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു ​കൊ​ണ്ടി​രി​ക്കു​ന്നു. നി​യ​മം പി​ൻ​വ​ലി​ക്ക​ല​ല്ല, ര​മ്യ​മാ​യ പ​രി​ഹാ​ര​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​മ​രം തീ​ർ​ക്കാ​ൻ കേ​ന്ദ്രം ഉ​ത്ത​ര​വാ​ദി​ത്തം കാ​ട്ട​ണ​മാ​യി​രു​ന്നു. ഇ​നി സു​പ്രീം​കോ​ട​തി അ​തി​െൻറ ജോ​ലി ചെ​യ്യുമെന്നും ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ​ബെ​ഞ്ച് വ്യക്തമാക്കിയിരുന്നു.

നി​യ​മ​ത്തിന്‍റെ ഒാ​രോ വ്യ​വ​സ്​​ഥ​ക​ൾ വെ​ച്ച്​ ച​ർ​ച്ച ചെ​യ്യാ​മെ​ന്ന്​ സ​ർ​ക്കാ​റും നി​യ​മം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ക​ർ​ഷ​ക​രും പ​റ​ഞ്ഞ​തു ​കൊ​ണ്ടാ​ണ്​ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തി​നാ​ൽ, വി​ദ​ഗ്​​ധ സ​മി​തി ഇ​രു​വി​ഭാ​ഗ​​വു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും​വ​രെ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്​ മ​ര​വി​പ്പി​ക്ക​ണം. സ​ർ​ക്കാ​ർ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്​ മ​ര​വി​പ്പി​ച്ച​തി​നു​ ശേ​ഷം സ​മ​ര​സ്​​ഥ​ലം മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ്​ ക​ർ​ഷ​ക​േ​രാ​ട്​​ കോ​ട​തി​ക്ക്​ ചോ​ദി​ക്കാ​നു​ള്ള​ത്. സ​മാ​ധാ​ന​ഭം​ഗം ഉ​ണ്ടാ​കു​െ​മ​ന്ന് ഞ​ങ്ങ​ൾ​ക്ക്​ ആ​ശ​ങ്ക​യു​ണ്ട്. ​തെ​റ്റാ​യി വ​ല്ല​തും സം​ഭ​വി​ച്ചാ​ൽ ന​മ്മി​ലോ​രോ​രു​ത്ത​രും ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നും ബെ​ഞ്ച്​ ഒാ​ർ​മി​പ്പി​ച്ചു. 


Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.