ന്യൂഡൽഹി: ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022 ആകുേമ്പാഴേക്കും ഇരട്ടിയാവുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മറിച്ചുള്ള പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അവ തള്ളിക്കളയുകയാെണന്നും അദ്ദേഹം പറഞ്ഞു.
കാർഷിക രംഗത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ കർഷകർക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യം കാണുമെന്നുറപ്പുണ്ട്. ഇൗ ലക്ഷ്യത്തിലെത്താൻ സംസ്ഥാന സർക്കാറുകൾ കൂടി സഹകരിക്കണം. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.