കാർഷിക നിയമം; ബി.ജെ.പി നേതാക്കളെ വഴിയിൽ തടഞ്ഞ്​ കർഷകർ

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളെ തടഞ്ഞ്​ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ. കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന ബി.ജെ.പി നേതാക്കളെ വഴി തടയുമെന്ന്​ കർഷകർ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഹരിയാന ഡെപ്യൂട്ടി സ്​പീക്കർ രൺബീർ ഗംഗ്​വയുടെ കാർ സിർസ ജില്ലയിൽവെച്ച്​ കർഷകർ തടയുകയായിരുന്നു.

കല്ലേറിൽ കാറിന്‍റെ ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി ഹരിയാനയുടെ വിവിധ ഇടങ്ങളിൽ കർഷകർ പ്രക്ഷോഭവുമായി തടിച്ചുകൂടിയിരുന്നു. തുടർന്ന്​ സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം ഫത്തേഹാബാദിൽ ഹരിയാന സഹകരണ മന്ത്രി ബൻവാരി ലാലിനും സിർസ എം.പി സുനിത ദഗ്ഗലിനും നേരെ പ്രതിഷേധമുണ്ടായിരുന്നു. ഫത്തേഹാബാദിൽ പൊലീസ്​ സ്​ഥാപിച്ചിരുന്ന ഇരുമ്പ്​ ബാരിക്കേഡ്​ പൊലീസ്​ എടുത്തുമാറ്റിയിരുന്നു. 

Tags:    
News Summary - farmers hold protests across state Against BJP Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.