നിയമങ്ങൾ പിൻവലിക്കില്ല; ഭൂരിപക്ഷം ആളുകളും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു - കൃഷിമന്ത്രി

ന്യൂഡൽഹി: വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന്​ ഒരിക്കൽ കൂടി വ്യക്​തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ. നിയമങ്ങൾ പിൻവലിക്കില്ല. എന്നാൽ, ജനുവരി 19ന്​ നടക്കുന്ന യോഗത്തിൽ നിയമത്തിലെ ഓരോ വ്യവസ്ഥയെ കുറിച്ചും ചർച്ചയാകാമെന്ന്​ തോമർ പറഞ്ഞു.

ഭൂരിപക്ഷം കർഷകരും വിദഗ്​ധരും നിയമത്തെ അനുകൂലിക്കുകയാണ്​. സുപ്രീംകോടതി വിധിയോടെ നിയമം തൽക്കാലത്തേക്ക്​ നടപ്പിലാക്കില്ലെന്ന്​ ഉറപ്പായിട്ടുണ്ട്​. ഇനി നിയമത്തിലെ ഓരോ വ്യവസ്ഥ​യെ കുറിച്ചും ചർച്ചയാകാമെന്ന്​ തോമർ പറഞ്ഞു.

മണ്ഡികളിലെ വ്യാപാരം, വ്യാപാരികളുടെ രജിസ്​ട്രേഷൻ തുടങ്ങിയവയിലെല്ലാം കർഷക യൂണിയനുകളുടെ അഭിപ്രായം കൂടി ചർച്ച ചെയ്യാം. വൈക്കോൽ കത്തിക്കുന്നതിലും ഇലക്​ട്രിസിറ്റിയിലും ചർച്ചയാകാം. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയെന്ന ഒറ്റ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്​ കർഷക സംഘടനകൾ ചെയ്യുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. 

News Summary - Farmers can ask what they want besides withdrawal of farm laws, says Agriculture Minister Narendra Tomar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.