ബാരിക്കേഡുകൾ മാറ്റാൻ ബുൾഡോസറും ക്രെയിനുകളും, കണ്ണീർവാതകം തടയാൻ മാസ്കുകളും വെ​ള്ളം ചീ​റ്റുന്ന യ​ന്ത്ര​ങ്ങ​ളും

ന്യൂഡൽഹി: പൂർവാധികം ശക്തിയോടെ ഡൽഹി ചലോ സമരവുമായി മുന്നോട്ടുപോകാൻ കർഷക പ്രക്ഷോഭകർ. കൂടുതൽ കർഷകരും ട്രാക്ടറുകളും സമരത്തിൽ അണിനിരക്കും. പൊലീസിന്‍റെ ബാരിക്കേഡുകളും മുള്ളുവേലികളും എടുത്തുമാറ്റി മുന്നേറാൻ ബുൾഡോസറുകളും ക്രെയിനുകളും എത്തിച്ചു. സമാധാനപരമായാണ് തങ്ങൾ ഡൽഹി ലക്ഷ്യമാക്കി മാർച്ച് ചെയ്യുകയെന്നും അതിനനുവദിക്കണമെന്നും കർഷക നേതാവ് ജഗ്ജീത് സിങ് ദല്ലേവാൽ പറഞ്ഞു. അതേസമയം, ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിലും ഡൽഹി അതിർത്തികളിലും കർഷകരെ നേരിടാനുള്ള ഒരുക്കം ശക്തമാക്കി.

കേന്ദ്ര സർക്കാറുമായി നടന്ന നാലാംവട്ട ചർച്ചയിലും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതായതോടെയാണ് ഇന്ന് സമരം പുന:രാരംഭിക്കുന്നത്. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായാണ് ദി​ല്ലി ​ച​ലോ മാ​ർ​ച്ച് താ​ൽ​ക്കാ​ലി​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചിരുന്നത്. ചോ​​ളം, പ​​രു​​ത്തി, മൂ​​ന്നി​​നം ധാ​​ന്യ​​ങ്ങ​​ൾ എ​​ന്നി​​വ​ക്ക് മാ​ത്രം അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നായിരുന്നു കേ​ന്ദ്ര നി​ർ​ദേ​ശം. ഇത് കർഷക സംഘടനകൾ ത​ള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരമെന്നാണ് പ്രഖ്യാപനം.


പ​ഞ്ചാ​ബിൽ നിന്നുള്ള ക​ർ​ഷ​ക​രെ ഹ​രി​യാ​ന പൊ​ലീ​സ് ശം​ഭു, ക​നൗ​രി അ​തി​ർ​ത്തി​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ൾ വെ​ച്ചും ​ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചും ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് മ​റി​ക​ട​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് ബു​ധ​നാ​ഴ്ച വീ​ണ്ടും സ​മ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കാ​ൻ മ​​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. കൈകളിൽ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീർവാതകം പ്രതിരോധിക്കാനുള്ള മാസ്കുകളും വിതരണം ചെയ്യുന്നുണ്ട്.


ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ​വെ​ള്ളം ചീ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളും ക​ർ​ഷ​ക​ർ സ​ജ്ജ​മാ​ക്കി​. ഒ​രു കാ​ര​ണ​വ​ശാ​ലും ഞ​ങ്ങ​ളെ ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യാ​ൻ ഞ​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നേ​​താ​​വ് സ​​ർ​​വ​​ൻ സി​​ങ് പാ​​ന്ഥേ​​ർ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ സ്ഥി​തി ക​ശ്‌​മീ​രി​ലെ പോ​ലെ​യാ​ണ്. ഇ​നി എ​ന്ത് സം​ഭ​വി​ച്ചാ​ലും ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ര​​ണ്ടോ മൂ​​ന്നോ ഇ​​ന​​ങ്ങ​​ൾ​​ക്കു​മാ​​ത്രം താ​​ങ്ങു​​വി​​ല​​യെ​​ന്ന കേ​ന്ദ്ര നി​ർ​ദേ​ശം ചി​​ല ക​​ർ​​ഷ​​ക​​രെ മാ​​ത്രം സ​​ഹാ​​യി​​ക്കു​​ന്ന​​താ​​ണെ​​ന്നും മ​​റ്റു​​ള്ള​​വ​​രെ പ്ര​​യാ​​സ​​​ത്തി​​ലാ​​ക്കു​​മെ​​ന്നു​​മാ​​ണ് ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ നി​​ല​​പാ​​ട്. ര​​ണ്ടോ മൂ​​ന്നോ വി​​ള​​ക​​ൾ​​ക്ക് മാ​​ത്രം താ​​ങ്ങു​​വി​​ല ന​​ൽ​​കും​​വ​​ഴി 1.5 ല​​ക്ഷം കോ​​ടി അ​​ധി​​ക ബാ​​ധ്യ​​ത​ വ​​രു​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ങ്കി​​ൽ എ​​ല്ലാ വി​​ള​​ക​​ൾ​​ക്കും അ​​ത് ബാ​​ധ​​ക​​മാ​​ക്കി​​യാ​​ൽ 1.75 ല​​ക്ഷം കോ​​ടി​​യേ വ​​രൂ എ​​ന്നും അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

Tags:    
News Summary - Farmers Bring Bulldozers, Earth-Moving Machines to Shambhu Border in Bid to Restart Protest March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.