ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷക നേതാവ് ഗുർനാം സിങ് ചഡൂനിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. സംയുക്ത സംഘർഷ് പാർട്ടി എന്ന സംഘടന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഗുർനാം സിങ് വ്യക്തമാക്കി.
പഞ്ചാബിൽ കർഷക നേതാവിെൻറ നേതൃത്വത്തിൽ പുതിയ പാർട്ടിരാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയും മികച്ച വ്യക്തികളെ മുന്നിൽ കൊണ്ടുവരുകയുമാണ് ലക്ഷ്യം. രാഷ്ട്രീയ നേതാക്കൾ മുതലാളികൾക്ക് അനുകൂലമായി നയങ്ങൾ രൂപവത്കരിക്കുകയും ദരിദ്രരുടെ താൽപര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ 117 നിയമസഭ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നു പറഞ്ഞ ഗുർനാം സിങ് പക്ഷേ, താൻ മത്സരരംഗത്തുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു. കർഷക നിയമത്തിനെതിരെ വർഷം നീണ്ട പ്രക്ഷോഭം നടത്തിയ സംയുക്ത കിസാൻ മോർച്ചയിലെ അംഗമായിരുന്നു ഗുർനാം സിങ് ചഡൂനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.