ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താനെ പറന്നാക്രമിച്ച മിഗ് 27 ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ‘വിരമിക്കുന്നു’. ജോധ്പൂരിലെ എയർബേസിൽ നിന്ന് വെള്ളിയാഴ്ച സ്കോർപിയൻ 29 എന്നറിയപ്പെടുന്ന ഏഴ് മിഗ് 27 അടങ്ങുന്ന അവസാന സ്ക്വാഡ്രൻ കലാശ പറക്കൽ നടത്തും. അതിന് ശേഷം ഈ വിമാനങ്ങൾ ഡീകമീഷൻ ചെയ്യുമെന്ന് പ്രതിരോധ വക്താവ് കേണൽ സോമ്പിത് ഘോഷ് പറഞ്ഞു.
ഇവയെ യുദ്ധസ്മാരകങ്ങളാക്കി മാറ്റുമോ ബേസിലോക്കോ ഡിപോയിലേക്കോ തിരികെ വിടുമോ അതോ മറ്റ് രാജ്യങ്ങൾക്ക് നൽകുമോ എന്ന കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വെള്ളിയാഴ്ച അവസാന പറക്കൽ നടത്തുന്നതോടെ മിഗ് 27 ഇന്ത്യയിൽ മാത്രമല്ല, മറ്റൊരു രാജ്യവും ഉപയോഗിക്കാത്തതിനാൽ ലോകത്തുതന്നെ ചരിത്രത്തിലേക്ക് മായുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.