ന്യൂഡൽഹി: നവംബർ ഒന്നു മുതൽ 48 ട്രെയിനുകൾ സൂപ്പർ ഫാസ്റ്റായി ഉയർത്തിയെങ്കിയിലും ട്രെയിനുകൾ മിക്കവയും വൈകി തന്നെ ഒാടുന്നു. നിലവിലെ മെയിലുകളെയും എക്സപ്രസുകളെയുമാണ് ഇത്തരത്തിൽ സൂപ്പർ ഫാസ്റ്റാക്കി ഇൗ മാസം ഒന്നിന് റെയിൽവെ അറിയിച്ചത്. നിരക്കുകളിലും മാറ്റം വന്നിരുന്നു. സ്ലീപ്പറിന് 30 രൂപയും, സെക്കന്‍റ് ഉം തേർഡും എ.സിക്ക് 45 ഉം ഫസ്റ്റഅ എ.സിക്ക് 75 രൂപയുമാണ് മാറ്റം വരുത്തിയ നിരക്ക്. വേഗത മണിക്കൂറിൽ 50 കിലോ മീറ്ററായും കൂട്ടി.
എന്നാൽ പുതിയ ഉത്തരവ് വന്നതിനു ശേഷവും സമയ ക്രമം പാലിക്കുന്നതിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വടക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകൾ മഞ്ഞുകാലം ആരംഭിച്ചാൽ വൈകുന്നത് പതിവാകുന്നത് കണക്കിലെടുത്തായിരുന്നു റെയിൽവേയുടെ നടപടി. എന്നാൽ പ്രധാന സർവീസുകളായ രാജധാനി, ദുരന്തോ, ജനശതാബ്ദി തുടങ്ങിയവ ദിവസ ക്രമത്തിൽ വൈകി തന്നെയാണോടുന്നത്.
നിരക്കിലെ മാറ്റം 70 കോടിയുടെ അധിക വരമാനം റെയിൽവേക്ക് ഉണ്ടാക്കി കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് വർധന യാത്രക്കാർക്ക് തിരിച്ചടിയാകാത്ത വിധമാണ് ക്രമീകരിക്കുന്നതെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. 48 ട്രെയിനുകൾ കൂടി ഉൾപ്പെടുന്നതോടെ ആകെ സൂപ്പർ ഫാസ്റ്റുകളുടെ എണ്ണം 1072 ആകും.
സി.എ.ജിയുടെ ജൂലൈയിലെ റിപ്പോർട്ടിൽ സൂപ്പർ ഫാസ്റ്റ് ലെവി സംബന്ധിച്ച് വളരെ പ്രാധാന്യത്തോടെ നിരീക്ഷണം നടത്തിയിരുന്നു. മിക്ക സൂപ്പർ ഫാസ്റ്റുകളും നിർദേശിച്ചിരിക്കുന്ന വേഗതയല്ല പാലിക്കുന്നതെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. നിർദിഷ്ട വേഗതയല്ല പാലിക്കുന്നതെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും റെയിൽവേ നിയമത്തിലുള്ളതാണ്. എന്നാൽ ഇത് റെയിൽവേ ബോർഡ് പാലിക്കാറില്ല. 2013 മുതൽ 2016 വരെയുള്ള കാലയളവിൽ 21 സൂപ്പർ ഫാസ്റ്റുകൾ മണിക്കൂറിൽ 55 കിലോ മീറ്റർ വേഗത പാലിച്ചിട്ടില്ലെന്നും 890 എണ്ണം ഇൗ വർഷം ജൂലൈ, ആഗസ്ത് മാസങ്ങളിൽ വൈകിയാണ് ഒാടിയതെന്നും സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പുതുതായി സൂപ്പർ ഫാസ്റ്റായി ഉയർത്തിയ ട്രെയിനുകൾ പൂനെ-അമരാവതി എ.സി എക്സ്പ്രസ്, പാടലീപുത്ര-ചണ്ഡീ ഗഡ് എക്സ്പ്രസ്, വിശാഖപട്ടണം-നാൻദെട് എക്സ്പ്രസ്,ഡൽഹി-പതാൻകോട്ട് എക്സ്പ്രസ്, കാൺപൂർ-ഉദ്ദംപൂർ എക്സ്പ്രസ്, ചാപ്പ്ര-മധുര എക്സ്പ്രസ്,റോക്ക് ഫോർട്ട് ചെന്നൈ-തിരുചിറപള്ളി എക്സ്പ്രസ്, ബാംഗ്ലൂർ-ശിവ്മോഗ എക്സ്പ്രസ്, റ്റാറ്റ-വിശാഖപട്ടണം എക്സ്പ്രസ്, ദർബംഗ-ജലന്ദർ എക്സ്പ്രസ്, മുംബൈ-മധുര എക്സ്പ്രസ് മുംബൈ-പറ്റ്ന എക്സ്പ്രസ് എന്നിവയാണ്.
പുതിയ ഉത്തവിന് പിന്നാലെ റെയിൽവേ സുരക്ഷാ ഡയറക്ടേറ്റിന്‍റെ നിർദേശത്തെ തുടർന്ന് എല്ലായിടത്തും അറ്റകുറ്റപണികളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.