പട്ടാളി മക്കൾ കക്ഷി (പിഎംകെ) സ്ഥാപകൻ എസ് രാമദോസും അൻപുമണിയും

ചെ​ന്നൈ: എ​ൻ.​ഡി.​എ ഘ​ട​ക ക​ക്ഷി​യാ​യ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യി​ൽ(​പി.​എം.​കെ) കു​ടും​ബ പോ​ര് മൂ​ർ​ച്ഛി​ക്കു​ന്നു. പി.​എം.​കെ​യു​ടെ സ്ഥാ​പ​ക നേ​താ​വ് ഡോ.​എ​സ്. രാ​മ​ദാ​സാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സാ​ണ് പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച വി​ഴു​പ്പു​റ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ, മ​ക​ൻ അ​ൻ​പു​മ​ണി​യെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​താ​യി ഡോ. ​രാ​മ​ദാ​സ് പ്ര​സ്താ​വി​ച്ചു. അ​ദ്ദേ​ഹ​ത്തെ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റാ​യി നി​യ​മി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്റ് സ്ഥാ​നം താ​ൻ സ്വ​മേ​ധ​യാ ഏ​റ്റെ​ടു​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഈ ​മാ​റ്റ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി ഐ​ക്യ​ബോ​ധ​ത്തോ​ടെ എ​ല്ലാ​വ​രും അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് പൊ​ടു​ന്ന​നെ നീ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ പ​ടു​കൊ​ല​യാ​ണെ​ന്ന് അ​ൻ​പു​മ​ണി രാ​മ​ദാ​സി​ന്റെ ഭാ​ര്യ​യും പാ​ർ​ട്ടി ട്ര​ഷ​റ​റു​മാ​യ തി​ല​ക​ഭാ​മ പ്ര​സ്താ​വി​ച്ചു.

അ​തി​നി​ടെ രാ​മ​ദാ​സ് കു​ടും​ബം താ​മ​സി​ക്കു​ന്ന ഡി​ണ്ടി​വ​നം തൈ​ലാ​പു​രം തോ​ട്ട​ത്തി​ന് മു​ന്നി​ൽ ഡോ. ​രാ​മ​ദാ​സി​ന്റെ​യും മ​ക​ൻ അ​ൻ​പു​മ​ണി​യു​ടെ​യും അ​നു​യാ​യി​ക​ൾ സം​ഘം​ചേ​ർ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും പോ​ർ​വി​ളി ന​ട​ത്തു​ക​യും ചെ​യ്തു. പൊ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ടു. 

Tags:    
News Summary - family conflict in Pattali Makkal Katchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.