ന്യൂഡൽഹി: ‘മര്യാദ കെട്ട സർക്കാറാണിത്. എല്ലാവർക്കും വികസനം എന്നമുദ്രാവാക്യം വിശ്വ സിച്ച് നിങ്ങളെ അധികാരത്തിലേറ്റിയവരുടെ പൗരത്വം ചോദ്യംചെയ്ത് നിങ്ങൾ അവരെ വഞ്ച ിച്ചിരിക്കുകയാണ്’; ലോക്സഭയിൽ മോദി സർക്കാറിനെ വിറപ്പിച്ച് തൃണമൂൽ കോൺഗ്രസി െൻറ തീപ്പൊരി പ്രാസംഗിക മഹുവ മൊയ്ത്ര ആഞ്ഞടിച്ചു.
നന്ദിപ്രമേയ ചർച്ചയിൽ സംസാര ിക്കെവ, പൗരത്വഭേദഗതി നിയമത്തെയും അതിനെതിരായ പ്രക്ഷോഭങ്ങളെ കൈകാര്യംചെയ്യുന്ന രീതിയെയും അവർ നിശിതമായി വിമർശിച്ചു. ഞങ്ങളുടെ പിതാക്കളെ ഭീകരവാദികളും ഞങ്ങളുടെ മക്കളെ ദേശദ്രോഹികളുമാക്കുന്ന നാസി ഭരണകൂടത്തിെൻറ അതേ ആഖ്യാനമാണ് ബി.ജെ.പി നിർമിച്ചെടുക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ സമരംചെയ്യുന്നവരെ ഒറ്റുകാരും ഭീകരവാദികളുമായും വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിെൻറയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും പ്രസ്താവനകളെ സൂചിപ്പിച്ച് അവർ പറഞ്ഞു.
ആദ്യം ചാപ്പ കുത്തി, പിന്നെ അവകാശങ്ങൾ നിഷേധിച്ചു, ഒടുവിൽ ഉന്മൂലനംചെയ്യാനുള്ള ഈ മാക്യവെല്ലിയൻ കുതന്ത്രത്തിെൻറ ഭാഗമാണ് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും. എന്നാൽ, ഇതിന്, ബി.ജെ.പിക്ക് വോട്ടുചെയ്തവരുടെ പിന്തുണ ഇല്ല എന്ന കാര്യം സർക്കാർ മറക്കരുത്.
തങ്ങൾ നേടിയ ‘ചരിത്രപരമായ ജനവിധി’ക്ക് വോട്ടുചെയ്ത 67 ശതമാനത്തിൽ 37 ശതമാനത്തിെൻറ പിന്തുണയേ ഉള്ളൂ എന്ന് ബി.ജെ.പി ഓർക്കുന്നത് നന്ന്. വോട്ടുചെയ്തവരെയെല്ലാം മോദി സർക്കാർ വഞ്ചിച്ചതായും അവർ കൂട്ടിച്ചേർത്തു. ഫാഷിസത്തിെൻറ ആദ്യലക്ഷണങ്ങളാണ് രാജ്യത്ത് കണ്ടുതുടങ്ങിയിരിക്കുന്നത് എന്ന കുറ്റപ്പെടുത്തലോടെ കഴിഞ്ഞ ജൂണിൽ മഹുവ മൊയ്ത്ര കേന്ദ്ര സർക്കാറിനെതിരെ നടത്തിയ വിമർശന പ്രസംഗം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.