ബലാത്സംഗ ആരോപണം നിഷേധിച്ച് സജ്ജൻ ജിൻഡാൽ

മുംബൈ: തനിക്കെതിരായ പീഡന പരാതി നിഷേധിച്ച് ശതകോടീശ്വരനും ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ. ആരോപണം തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് സജ്ജൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

‘വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ നിഷേധിക്കുന്നു. അന്വേഷത്തോട് പൂർണമായി സഹകരിക്കും. അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ കൂടുതൽ അഭിപ്രായം പറയുന്നതിൽനിന്നും വിട്ടുനിൽക്കുന്നു. കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ -പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നടി തന്നെ 2022 ജനുവരിയിൽ ജിൻഡാൽ ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജെ.എസ്.ഡബ്ല്യു കമ്പനിയുടെ ഹെഡ് ഓഫിസിനു മുകളിലുള്ള പെന്റ്‌ഹൗസിൽ വെച്ചാണ് സംഭവം നടന്നതെന്ന് നടി പറഞ്ഞു. ബി.കെ.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പരാതി രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും നടി ആരോപിച്ചു. ഇതേതുടർന്ന് നടി കോടതിയെ സമീപിക്കുകയും കേസെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.

2021 ഒക്ടോബറിൽ ദുബൈയിലെ സ്റ്റേഡിയത്തിലെ വി.ഐ.പി ഗാലറിയിൽ ഐ.പി.എൽ മത്സരം കാണുന്നതിനിടെയാണ് ആദ്യമായി ജിൻഡാലിനെ കണ്ടത. ശേഷം എം.പി പ്രഫുൽ പട്ടേലിന്റെ മകന്റെ കല്യാണത്തിന് ജയ്പൂരിൽ വീണ്ടും കണ്ടുമുട്ടി. ദുബൈയിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടന്റ് ആയ നടിയുടെ സഹോദരന്റെ പേരിലുള്ള വീട് വാങ്ങാൻ ജിൻഡാൽ താൽപര്യം കാണിച്ച​പ്പോൾ ​മൊബൈൽ നമ്പറുകൾ കൈമാറി. പിന്നീട് മുംബൈയിൽ കണ്ടുമുട്ടി.

ജിൻഡാൽ പല വിധത്തിലുള്ള പ്രണയ മെസേജുകൾ മൊബൈൽ വഴി അയക്കാൻ തുടങ്ങി. ഒരിക്കൽ ചുംബിക്കാനും ശ്രമിക്കുകയും ശാരീരിക ബന്ധത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. 2022 ജനുവരിയിൽ കമ്പനി ആസ്ഥാനത്ത് യോഗത്തിൽ പ​ങ്കെടുക്കാൻ വന്നപ്പോൾ പെൻഡ്ഹൗസിലേക്ക് കൊണ്ടുപോയി എതിർപ്പുകൾ വകവെക്കാതെ ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.

Tags:    
News Summary - False Baseless says Sajjan Jindal On Rape Charge Against Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.