മലയാളികൾ ഉൾപ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവിൽ പിടിയിൽ

മംഗളൂരു: മലയാളികൾ ഉൾപ്പെട്ട ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവിൽ പിടിയിൽ. അഞ്ച് മലയാളികളും നാല് കർണാടക സ്വദേ ശികളുമാണ് മംഗളൂരു പമ്പുവയലിൽ നിന്ന് പിടിയിലായത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മംഗളൂരു പൊലീസ് നഗരത്തിൽ പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടെയാണ് പമ്പുവയലിലെ ഹോട്ടലിൽ മുറിയെടുത്ത സംഘത്തെ പിടികൂടിയത്.

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടറിന്‍റെ പേരിലാണ് സംഘം മുറിയെടുത്തത്. സംഘം ഉപയോഗിച്ചിരുന്ന ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വ്യാജ സ്റ്റിക്കർ പതിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത സംഘത്തെ മംഗളൂരു പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags:    
News Summary - Fake Investigation Team Arrested in Mangalore -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.