കള്ളപ്പണം: മതസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി:  നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിനുശേഷം  കൈകാര്യം ചെയ്ത പണത്തിന്‍െറ വിശദാംശങ്ങള്‍ തേടി മതസംഘടനകളുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന നവംബര്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ദിവസങ്ങളില്‍ കൈകാര്യം ചെയ്ത പണമിടപാടുകളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.

രാജ്യവ്യാപകമായി 1400ലേറെ വരുന്ന ട്രസ്റ്റുകള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം. ആവശ്യപ്പെട്ട വിവരം ഈ മാസം 18ന് മുമ്പ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.  കള്ളപ്പണം കൈവശമുള്ളവര്‍  മതസ്ഥാപനങ്ങളിലൂടെ ഇവ വെളുപ്പിച്ചെടുക്കുന്നെന്ന സൂചനകളെ തുടര്‍ന്നാണ് നടപടിയെന്നാണ് ധനമന്ത്രാലയം വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.  അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ മത സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ളെന്നും അങ്ങനെ ചെയ്യാന്‍ പാടില്ളെന്ന് നേരത്തേ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

Tags:    
News Summary - fake currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.