ലഖ്നോ: ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിംകൾ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവിെൻറ ഭീഷണി. ഉത്തർ പ്രദേശിലെ ബരബൻകി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാദേശിക ബി.ജെ.പി നേതാവ് രഞ്ജിത് കുമാർ ശ്രീവാസ്തവയാണ് ഭീഷണി മുഴക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭാര്യ ശശിക്ക് വോട്ട് പിടിക്കവെയാണ് ശ്രീവാസ്തവ ഭീഷണി മുഴക്കിയത്.
ആദിത്യനാഥ് മന്ത്രി സഭയിലെ ദാരാ സിങ് ചൗഹാൻ, രാമപതി ശാസ്ത്രീ എന്നീ മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി. നവംബർ 13ന് നടന്ന യോഗത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘ഇവിടെ സമാജ്വാദി പാർട്ടി സർക്കാറല്ല ഭരിക്കുന്നത്. നിങ്ങളുടെ നേതാക്കൻമാർക്കൊന്നും നിങ്ങളെ സഹായിക്കാനാകില്ല. റോഡുകളുടെയും ഇടവഴികളുടെയും ഒാവുചാലുകളുടെയുമെല്ലാം പ്രവർത്തനങ്ങൾ മുനിസിപ്പൽ ബോഡിയാണ് നിർവഹിക്കുന്നത്. രഞ്ജിത് സാെഹബിെൻറ ഭാര്യക്ക് നിങ്ങൾ വോട്ട് ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ സ്വയം പ്രശ്നങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പ്രസംഗിച്ചു.
സമാജ്വാദി പാർട്ടി നിങ്ങളെ സഹായിക്കാനെത്തുകയില്ല. ഇത് ബി.ജെ.പിയുടെ മേഖലയാണ്. ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വരും. അതിനാൽ മുസ്ലിംകളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ഞാൻ ആവശ്യപ്പെടുകയാണ്, യാചിക്കുകയല്ല. വോട്ട് ചെയ്താൽ നിങ്ങൾക്ക് നല്ലത്. വോട്ട് ചെയ്തില്ലെങ്കിൽ ഉറപ്പായും തിക്തഫലം അനുഭവിക്കേണ്ടി വരുെമന്നും ശ്രീവാസ്തവ ഭീഷണിെപ്പടുത്തി.
2012 ൽ ശ്രീവാസ്തവയെ മേഖലയിലെ മുസ്ലിംകൾ പിന്തുണച്ചില്ലെങ്കിലും പക്ഷഭേദമില്ലാതെ അവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ബി.ജെ.പി വാക്താവ് ആർ.പി സിങ് പറഞ്ഞു. സംസ്ഥാനത്തെ ഭരണം ബി.ജെ.പിയാണ് കൈയാളുന്നത്. ബി.ജെ.പി ഇതര സ്ഥാനാർഥി വിജയിച്ചാൽ അവിടെ തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സണ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നുമാണ് ശ്രീവാസ്തവ പറയാൻ ശ്രമിച്ചതെന്നും ആർ.പി സിങ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.