കാർ ഡ്രൈവർമാരിൽ നിന്ന്​ 'ഗുണ്ടാപിരിവ്​'; സംഘത്തി​ലുൾപ്പെട്ടയാൾ അറസ്​റ്റിൽ

ന്യൂഡൽഹി: കാർ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിലുൾപ്പെട്ടയാൾ അറസ്​റ്റിൽ. ഡാനിഷ്​ എന്നയാളെയാണ് ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കവർച്ചാ കേസിൽ ഉൾപ്പെട്ട ഇയാൾ പൊലീസിന്​ പിടി നൽകാതെ ഒളിച്ചു നടക്കുകയായിരുന്നു. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണിയാൾ.

കാൺപൂർ മുതൽ ഗുഡ്​ഗാവ്​ വരെ നിരവധി കാർ ഡ്രൈവർമാരിൽ നിന്ന്​ ഇത്തരത്തിൽ പണം തട്ടിയെടുത്തിരുന്നു. വീട്ടിലേക്കുള്ള യാത്രക്കിടെ ത​െൻറ കാർ തട്ടിയെടുത്തതായി കാണിച്ച് ഈ മാസം 11ന്​​ ഒരാൾ മെഹ്​റൗലി പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ ഡാനിഷ്​ പിടിയിലാവുന്നത്​.

ഡാനിഷ്​ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവായി പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ പരാതിക്കാരൻ വിസമ്മതിച്ച​േതാടെ പരാതിക്കാരനെ മർദിച്ച്​ കാർ തട്ടിയെടുക്കുകയും കാൺപൂരിൽകൊണ്ടുപോയി കത്തിക്കുകയുമായിരുന്നു.

സി​.സി.ടി.വി ദൃശ്യങ്ങളും പ്രദേശവാസികളിൽ നിന്ന്​ ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ്​ ഡാനിഷി​െൻറ വീട്ടിലെത്തിയെങ്കിലും അയാൾ സ്ഥലം വിട്ടു. തുടർന്ന്​ സാ​ങ്കേതിക വിദ്യയുടെ സഹായത്താൽ ഇയാളുടെ ലൊക്കേഷൻ ക​ണ്ടെത്തുകയും അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്​ വ്യക്തമാക്കി.

താൻ മറ്റ്​ സംഘാംഗങ്ങളോടൊപ്പം ഡ്രൈവർമാരിൽ നിന്ന്​ ഗുണ്ടാ പിരിവ്​ നടത്താറുണ്ടെന്ന്​ ഡാനിഷ്​ മൊഴി നൽകി. പണം നൽകുന്നത്​ ചില ഡ്രൈവർമാർ നിർത്തിയതോടെ അവരുടെ കാർ തട്ടിയെടുത്ത്​ കത്തിച്ചതായും മറ്റ്​ ഡ്രൈവർമാരെ ഭയപ്പെടുത്താനാണ്​ ഇങ്ങനെ ചെയ്​തിരുന്നതെന്നും ഡാനിഷ്​ പറഞ്ഞു. 


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.