മുത്തലാഖ്​ വ്യക്​തി നിയമത്തിലില്ല -ജസ്​റ്റിസ്​ നരിമാൻ, ലളിത്​

ന്യൂഡൽഹി: മുത്തലാഖ്​ മുസ്​ലിം വ്യക്​തിനിയമത്തി​​​​െൻറ ഭാഗമാണെങ്കിൽ 1937ൽ നിയമമുണ്ടാക്കിയപ്പോൾ മുത്തലാഖും ഉൾ​െപ്പടുത്തേണ്ടതായിരുന്നുവെന്ന്​ ജസ്​റ്റിസുമാരായ ആർ.എഫ്​. നരിമാനും യു.യു. ലളിതും പറഞ്ഞു. അങ്ങനെയുണ്ടായിട്ടില്ല എന്നതിനാൽ മുത്തലാഖ്​ വ്യക്​തിനിയമത്തി​​െൻറ ഭാഗമല്ലെന്ന്​ വ്യക്​തമാക്കിയ അവർ, അത്​ പാപമായതിനാൽ ഭരണഘടനയുടെ 25 (1) അനുച്ഛേദം നൽകുന്ന സംരക്ഷണം അതിന്​ ബാധകമല്ലെന്ന്​ ജസ്​റ്റിസുമാർ പറഞ്ഞു. 

പ്രവാചകന്​ മുമ്പ്​ അറബികൾക്കിടയിലുണ്ടായിരുന്നത്​ തോന്നു​​േമ്പാലെയുള്ള വിവാഹ മോചനമായിരുന്നു. എന്നാൽ, ഭാര്യ മോശമാകുകയും വിവാഹ ജീവിതം അസാധ്യമാകുകയും ചെയ്യു​േമ്പാൾ മാത്ര​േമ ഇസ്​ലാം വിവാഹമോചനം അനുവദിച്ചുള്ളൂ. ​ൈദവത്തിന്​ ഒട്ടും ഇഷ്​ടമില്ലാത്ത കൃത്യമായാണ്​ പ്രവാചകൻ ഇതിനെ വിശേഷിപ്പിച്ചത്​. ഇസ്​ലാമി​​െൻറ അടിസ്​ഥാനമായ കുടുംബ ജീവിതത്തെ വിവാഹമോചനം തകർക്കുമെന്നും ജസ്​റ്റിസുമാർ വ്യക്തമാക്കി. 

Tags:    
News Summary - Explanations of Justice Rohinton Fali Nariman and Justice UU Lalit of Talaq Verdict -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.