കോവിഡ് രോഗത്തെ മറയാക്കി മുസ് ലിംകളെ അധിക്ഷേപിക്കുന്നു -ഉമർ അബ്ദുല്ല

ന്യൂഡൽഹി: ത​ബ്​​ലീ​ഗ്​ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് രോഗം ബാധിച്ച സംഭവത്തെ മറയാക്കി ചിലർ മുസ് ലിംകള െ അധിക്ഷേപിക്കുകയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല. തബ് ലീഗ് വൈറസ് വളരെ അപകടകരം എന്ന ഹാഷ് ടാഗിൽ കുപ്രചരണം നടത്തുകയാണെന്നും ഉമർ അബ്ദുല്ല ട്വിറ്ററിൽ കുറിച്ചു.

ഇത്തരത്തിൽ കുപ്രചരണം നടത്തുന്നവരുടെ ശരീരം ആരോഗ്യകരമാണെങ്കിലും മനസിന് രോഗം ബാധിച്ചിരിക്കുകയാണ്. മ​ർ​ക​സ്​ നി​സാ​മു​ദ്ദീ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ കുറിപ്പിൽ സർക്കാർ മാർഗനിർദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.

നിരുത്തരവാദപരമായ ഒരു നടപടിയും തബ് ലീഗ് ജമാഅത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഭൂരിഭാഗം മുസ് ലിംകളും കേന്ദ്ര സർക്കാറിന്‍റെ നിർദേശങ്ങളും ഉപദേശവുമാണ് പിന്തുടരുന്നത് -ഉമർ അബ്ദുല്ല ട്വീറ്റിലൂടെ വ്യക്തമാക്കി. കൂടാതെ, മ​ർ​ക​സ്​ നി​സാ​മു​ദ്ദീ​ൻ അ​ധി​കൃ​ത​ർ വിശദീകരണ കുറിപ്പും ട്വീറ്റിൽ ഉമർ പങ്കുവെക്കുന്നു.

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ മുസ് ലിംകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ കുപ്രചരണങ്ങളാണ് നടക്കുന്നത്.

ഇതിനെതിരെ രംഗത്തുവന്ന പ്ര​മു​ഖ അ​ഭി​ ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ അ​ന്യാ​യ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ സം​ഘാ​ട​ക​ർ​ക്കെ​തി​രെ ഉ​യ​ർ​ത്തു​ന്ന​​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. 22ലെ ​ജ​ന​ത ക​ർ​ഫ്യൂ പ്ര​ധാ​ന​മ​ന്ത്രി 19ന്​ ​പ്ര​ഖ്യാ​പി​ച്ചു.​ ലോ​ക്​​ഡൗ​ൺ 24നു ​പ്ര​ഖ്യാ​പി​ച്ച്​ മൂ​ന്ന​ര മ​ണി​​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ്പാ​ക്കി. 23ന്​ ​മ​ധ്യ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റിന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യും ബി.​ജെ.​പി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു. ലോ​ക്​​ഡൗ​ണി​നു മു​മ്പ്​ സ​ത്യ​പ്ര​തി​ജ്ഞ​ക്കും ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​പൂ​ർ​വം അ​വ​സ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ കു​റ്റ​പ്പെ​ടു​ത്തി.

രണ്ടായിരത്തോളം പേർ പ​ങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ച സആദ്​ മൗലാനക്കെതിരെയും തബ്​ലീഗ്​​ ജമാഅത്ത്​ ഭാരവാഹികൾക്കെതിരെയും പൊലീസ്​ കേസെടുത്തിരുന്നു​. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ലോക്ക്​ഡൗൺ ലംഘിച്ചതിനുമാണ്​ കേസെടുത്തത്​.

Tags:    
News Summary - Excuse To Vilify Muslims: Omar Abdullah On COVID-19 Cases -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.