Posted On
date_range Updated On
date_range പരീക്ഷക്കിടെ ക്രമക്കേട്: ഉത്തർപ്രദേശിൽ 16 പേർ അറസ്റ്റിൽ
ഹർദോയ്: ഉത്തർപ്രദേശിൽ പത്താം ക്ലാസ് പൊതുപരീക്ഷയുടെ ഉത്തരക്കടലാസ് എഴുതിനൽകാൻ ശ്രമിച്ച 16 പേരെ പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഇംഗ്ലീഷ് ബോർഡ് പരീക്ഷക്കിടെയാണ് സംഭവം.
സ്കൂൾ പ്രിൻസിപ്പലിന്റെ വീട്ടിൽനിന്നാണ് 14 പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരാൾ സ്കൂൾ അധ്യാപകനാണ്. ഇവരിൽനിന്ന് 20 ഉത്തരക്കടലാസ് പിടിച്ചെടുത്തു.
രണ്ട് സംഘങ്ങൾ അതത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കാണ് ഉത്തരക്കടലാസ് തയാറാക്കാൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.