Posted On
date_range Updated On
date_range പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനുനേരെ വെടിയുതിർത്ത് മുൻ സൈനികൻ
ന്യൂഡൽഹി: പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി മുൻ സൈനികൻ യുവാവിനുനേരെ വെടിയുതിർത്തു. വടക്കൻ ഡൽഹിയിലെ ബുരാരി പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ആക്രമണം നടത്തിയ 47കാരനായ രവീന്ദ്ര എന്ന മുൻ സൈനികനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബുരാരി സ്വദേശിയായ ഹേമന്ദ് (37) എന്നയാൾക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ സുഹൃത്ത് യഷ്പാൽ (38) എന്നയാളെ രവീന്ദ്ര മർദിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് റൗണ്ടാണ് രവീന്ദ്ര വെടിവെപ്പ് നടത്തിയത്. ആക്രമണത്തിനുപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.