മുൻ എം.പിമാർ ഏഴു ദിവസത്തിനകം വീടൊഴിയണം

ന്യൂഡൽഹി: 16ാം ലോക്​സഭ പിരിച്ചുവിട്ട്​ രണ്ടു മാസം കഴിഞ്ഞിട്ടും ഔദ്യോഗിക ബംഗ്ലാവുകൾ ഒഴിയാതിരുന്ന 200ലേറെ എം.പി മാർക്ക്​ അന്ത്യശാസനം. ഏഴു ദിവസത്തിനകം ഇവരോട്​ വീടൊഴിയാൻ കേന്ദ്രം ആവശ്യപ്പെട്ടു​. മുൻ എം.പിമാരുടെ ബംഗ്ലാവുക ളുടെ വൈദ്യുതി, കുടിവെള്ള ബന്ധം മൂന്നു ദിവസത്തിനകം വി​േ​ഛദിക്കാൻ ഹൗസിങ്​ കമ്മിറ്റി ചെയർമാൻ സി.ആർ പാട്ടീൽ ഉദ്യോഗസ്​ഥരോട്​ നിർദേശിച്ചു.

സഭ പിരിച്ചു വിട്ട്​ ഒരുമാസത്തിനകം വീടൊഴിയണമെന്നാണ്​ നിയമം. ബംഗ്ലാവുകൾ ഒഴിഞ്ഞുകൊടുക്കാത്തതിനാൽ പുതിയ എം.പിമാർക്ക്​ വെസ്​റ്റേൺ കോർട്ടിലും ​െഗസ്​റ്റ്​ഹൗസുകളിലുമാണ്​ താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്​. മേ​യ്​ 25നാ​ണ്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ കഴിഞ്ഞ ലോ​ക്​​സ​ഭ പി​രി​ച്ചു​വി​ട്ട​ത്.

Tags:    
News Summary - ex mps directed to vacate home within week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.