Posted On
date_range Updated On
date_range 110 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: മാരുതി മുൻ എം.ഡി. ജഗ്ദീഷ് ഖട്ടാറിനെതിരെ സി.ബി.ഐ കേസ്
ന്യൂഡൽഹി: 110 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പിന് മാരുതി ഉദ്യോഗ് മുൻ മാനേജിങ് ഡയറകട്ർ ജഗ്ദീഷ് ഖട്ടാറിനെതിരെ സി.ബി.ഐ കേസെടുത്തു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തെൻറ കമ്പനിയായ കാർനേഷൻ ഓട്ടോ ഇന്ത്യ ലിമിറ്റഡിനുവേണ്ടിയെടുത്ത വായ്പ തിരിച്ചടക്കാത്തത് മൂലം ബാങ്കിന് 110 കോടിയുടെ നഷ്ടമുണ്ടായെന്ന് ഖട്ടാറിനെതിരെ സി.ബി.െഎ സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു. 1993 മുതൽ 2007 വരെ മാരുതി ഉദ്യോഗ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്ന ഖട്ടാർ മാനേജിങ് ഡയറക്ടർ ആയിട്ടാണ് വിരമിച്ചത്.
വിരമിച്ച ശേഷമാണ് 2009ൽ കാർനേഷൻ എന്ന കമ്പനി സ്ഥാപിക്കുന്നതും 170 കോടി രൂപ ബാങ്ക് വായ്പ എടുക്കുന്നതും. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പഞ്ചാബ് നാഷണൽ ബാങ്ക് വഞ്ചനാക്കേസ് നൽകിയ സഹാചര്യത്തിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.