മുംബൈ: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ കോൺഗ്രസ് എം.പിയും നടൻ സുനിൽ ദത്തിെൻറ മ കളുമായ പ്രിയ ദത്ത്. കഴിഞ്ഞ വർഷങ്ങൾ തനിക്ക് ഉണർവും വെളിച്ചവും പകർന്നതായും അതേസമയം രാഷ്ട്രീയ ബാധ്യതകൾ ജീവി തത്തിൽ പല നഷ്ടങ്ങൾക്കും കാരണമായതായും പ്രിയ വ്യക്തമാക്കി.
വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ വളരെ കഷ്ടപ്പെട്ടു. തെൻറ മണ്ഡലത്തിനു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. വളരെ സത്യസന്ധമായി അവരുടെ പ്രാതിനിധ്യം വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ജനങ്ങളെ സേവിക്കുന്നതിനുള്ള ഏക മാർഗമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സജീവ രാഷ്ട്രീയത്തിന് ഇടവേള നൽകുകയാണെന്നും അവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
പിതാവ് സുനിൽ ദത്തിെൻറ പിൻഗാമിയായി 2005ലാണ് പ്രിയ ദത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. നോർത്ത് സെൻട്രൽ മുംബൈ മണ്ഡലത്തിൽ നിന്ന് മൂന്ന് പൊതു തെരഞ്ഞെടുപ്പുകളെ നേരിട്ട പ്രിയ ദത്തിന് 2014ൽ അടി തെറ്റി. ബി.ജെ.പിയിലെ പൂനം മഹാജൻ പ്രിയ ദത്തിനെ പരാജയപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.