Posted On
date_range Updated On
date_range സൈബർ തട്ടിപ്പിനിരയായി മുൻ മുഖ്യമന്ത്രിയും; മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു, മൂന്നിൽ നിന്നും പണം കവർന്നു
മംഗളൂരു: മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനത്തോടനുബന്ധിച്ച് ആർ.എം.വി എക്സ്റ്റൻഷനിലെ ബി.ബി.എം.പി പാർക്കിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ പങ്കെടുത്ത ശേഷം ഗൗഡ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണിത്.
75 തൊഴിലാളികളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും ഗൗഡ വെളിപ്പെടുത്തി. എച്ച്ഡിഎഫ്‌സി, എസ്‌ബിഐ, ആക്സിസ് ബാങ്കുകളുടേതാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ. യുപിഐ ഇടപാടുകൾ വഴിയാണ് മോഷണം നടന്നത്. സൈബർ ക്രൈം പൊലീസിൽ പരാതി നൽകുമെന്ന് ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.