മുൻ സി.ബി.​െഎ തലവൻ രഞ്​ജിത്​ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്​ടർ രഞ്​ജിത്​ സിൻഹ (68) അന്തരിച്ചു. വെള്ളിയാഴ്​ച രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം.

1974 ബാച്ചിലെ ​ഇന്ത്യൻ പൊലീസ്​ സർവിസ്​ (ഐ.പി.എസ്​) ഓഫിസറാണ്​ അദ്ദേഹം. ഡിസംബർ 2012 മുതൽ ഡിസംബർ 2014 വരെയാണ്​ അദ്ദേഹം സി.ബി.ഐ ഡയറക്​ടറുടെ ചുമതല നിർവഹിച്ചത്​.

കോവിഡ്​ 19മായി ബന്ധ​െപ്പട്ട ആരോഗ്യപ്രശ്​നങ്ങളാണ്​ മരണകാരണമെന്ന്​ മുതിർന്ന അധികൃതർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം. 

Tags:    
News Summary - Ex CBI director Ranjit Sinha passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.