രാഹുൽ ഗാന്ധിയെ കോൺഗ്രസ്​ അധ്യക്ഷസ്​ഥാനത്തേക്ക്​ തിരികെ കൊണ്ടുവരാനാണ്​ എല്ലാവരും ശ്രമിക്കുന്നത്​ -സൽമാൻ ഖുർഷിദ്​

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കോൺഗ്രസ്​ പ്രസിഡൻറായി തിരികെ എത്തണമെന്നാണ്​ ​ആഗ്രഹമെന്നും അതിനായാണ്​ എല്ലാവരും ശ്രമിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സൽമാൻ ഖുർഷിദ്​. കോൺഗ്രസ്​ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമവായ മാർഗ​ത്തെയും അദ്ദേഹം അനുകൂലിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച പ്രതികരണമാണ് അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പ്രേരിപ്പിക്കുന്നതെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

രാഹുലിനെ അനുനയിപ്പിക്കാൻ എന്തെങ്കിലും അന്തിമശ്രമം നടക്കുന്നുണ്ടെങ്കിൽ ഞങ്ങൾ പൂർണ പിന്തുണ നൽകും.

പാർട്ടിക്കുള്ള ഏറ്റവും നല്ല ഓപ്ഷൻ രാഹുൽ ഗാന്ധിയാണോ എന്ന ചോദ്യത്തിന്, എല്ലാവർക്കും അതേ കാഴ്ചപ്പാടാണെന്നും അതിനാലാണ്​ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഖുർഷിദ്​ വ്യക്തമാക്കി.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനേക്കാൾ മികച്ചതാണോ സമവായം എന്ന ചോദ്യത്തിന്, സമവായമാണ് എപ്പോഴും നല്ലതെന്ന് ഖുർഷിദ് പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുറപ്പെടുവിക്കും.

Tags:    
News Summary - Everybody is trying to persuade Rahul Gandhi to return as Congress president says Salman Khurshid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.